Timely news thodupuzha

logo

ജനന – മരണ രജിസ്ട്രേഷന് പ്രത്യേക അദാലത്ത് നടത്തും: ഇടുക്കി സബ് കളക്ടർ

ഇടുക്കി: പീരുമേട് താലൂക്കിലെ വാഗമൺ വില്ലേജ് പരിധിയിൽ വരുന്ന കോട്ടമല എസ്റ്റേറ്റിലെ അഭ്യസ്ത വിദ്യരല്ലാത്ത തൊഴിലാളികളുടെയും മക്കളുടെയും രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ ജനന – മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്ന് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ അറിയിച്ചു. ആശുപത്രിയിലും ലയങ്ങളിലുമായി നടന്നിട്ടുള്ള ജനന, മരങ്ങളാണ് രെജിസ്റ്റർ ചെയ്യുക.

അപേക്ഷകർ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം വാഗമൺ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അവസാന തിയ്യതി ജൂൺ 30.

Leave a Comment

Your email address will not be published. Required fields are marked *