ന്യൂഡൽഹി: യമുന നദീതടത്തിൽ അനധികൃതമായി നിർമിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി. ക്ഷേത്രം പൊളിച്ചു നീക്കാനുള്ള വികസന അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രാചീന ശിവമന്ദിർ അഖാഡ സമിതിയാണ് കോടതി സമീപിച്ചത്. ക്ഷേത്രമുൾപ്പെടെ പൊളിച്ചു നീക്കി പ്രതിഷ്ഠ മറ്റൊരിടത്തേക്ക് മാറ്റാൻ പതിനഞ്ചു ദിവസത്തേ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണോന്നോ, പരാതിക്കാരുടെ സ്വകാര്യ സ്വത്തല്ലെന്നോ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
യമുന നദീതടത്തിൽ അനധികൃത ശിവക്ഷേത്രം; പൊളിച്ചു നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്
![](https://timelynews.net/wp-content/uploads/2024/05/download-4-22.jpg)