Timely news thodupuzha

logo

Month: February 2025

പിറന്നാൾ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ: നാളെ രണ്ടാംഘട്ടത്തിന് തുടക്കം

ഇടുക്കി: ജില്ലയിലെ വിവിധ വെൽഫെയർ ഹോമുകളിലെ കുട്ടികൾക്കായി ശിശുദിനത്തിൽ ആരംഭിച്ച ചിന്ന ചിന്ന ആശൈ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ജന്മദിനത്തിൽ ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുമായി സന്തോഷം പങ്കിടുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ചെറിയ സമ്മാനങ്ങൾ, ലഘു പിറന്നാൾ ട്രീറ്റ്, പാട്ടുപാടിയും കഥപറഞ്ഞും സ്നേഹാശംസകൾ അയച്ചും പരിപാടിയിൽ പങ്കുചേരാനാണ് പൊതുജനങ്ങളോട് കളക്ടർ അഭ്യർത്ഥന. ഇതോടനുബന്ധിച്ച് മാർച്ച് ഒന്നിന് തൊടുപുഴ മൈലകൊമ്പ് അക്ഷയ ഗേൾസ് ഹോമിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് പിറന്നാൾ സമ്മാനം നല്കാൻ …

പിറന്നാൾ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ: നാളെ രണ്ടാംഘട്ടത്തിന് തുടക്കം Read More »

കേരള കോൺഗ്രസ്സ്(ബി) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

തൊടുപുഴ: കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് കടുത്ത വിവേചനമാണ് കാണിക്കുന്നതന്ന് കേരള കോൺഗ്രസ്സ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു പറഞ്ഞു. പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് കിട്ടേണ്ട അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ കേന്ദ്രം കടുത്ത വിവേചനമാണ് കാണിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബഡ്‌ജറ്റിലും അല്ലാതെയും വാരിക്കോരി ധനസഹായങ്ങൾ നൽകുമ്പോൾ കേരളത്തിന് കിട്ടേണ്ട ജി.എസ്‌.ടി വിഹിതം നൽകുന്ന കാര്യത്തിൽ കേന്ദ്രം കേരളത്തെ മാറ്റി നിർത്തുകയാണ്. കുത്തക മുതലാളിമാരായ …

കേരള കോൺഗ്രസ്സ്(ബി) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി Read More »

കേരളത്തിൽ വീണ്ടും ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി (28/02/2025 & 01/03/2025) ദിവസങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 °C വരേയും കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന …

കേരളത്തിൽ വീണ്ടും ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് Read More »

പി.സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദി അറിയിച്ച് മകൻ

കോട്ടയം: പി.സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദി അറിയിച്ച് മകൻ ഷോൺ ജോർജ്. കേസ് കൊടുത്തിരുന്നില്ലെങ്കിൽ അച്ഛൻറെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ സാധിക്കില്ലായിരുന്നുവെന്ന് ഷോൺ പറഞ്ഞു. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ഷോൺ കൂട്ടിച്ചേർത്തു. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ പി.സി ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വക്കഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് പി.സി ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ വ്യക്തമാക്കി. മകനെന്ന നിലയിൽ കേസ് കൊടുത്തവർക്ക് നന്ദി. ആശുപത്രിയിൽ …

പി.സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദി അറിയിച്ച് മകൻ Read More »

കോഴിക്കോട് സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് കായിക പരിശീലകൻ്റെ ഭിഷണി: പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്: പുതുതായി ആരംഭിച്ച സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകൻ ടോമി ചെറിയാനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോഴിക്കോട് ടോമി ചെറിയാൻ പുതുതായി ആരംഭിച്ച അക്കാഡമിയിൽ ചേരാനായി ഇയാൾ വിദ്യാർ‌ഥിനിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. കുട്ടി വരുന്നില്ലെന്ന് അറിയിച്ചതോടെ പെൺകുട്ടിയുടെ അമ്മയെയും പെൺകുട്ടിയെയും വിളിച്ച് നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. മുക്കത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ടോമി രണ്ടു വർഷം മുൻപാണ് …

കോഴിക്കോട് സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് കായിക പരിശീലകൻ്റെ ഭിഷണി: പ്രതി കസ്റ്റഡിയിൽ Read More »

ബീഹാറിനെതിരേ അധിക്ഷേപ വീഡിയോ; അധ്യാപികയ്ക്ക് സസ്പെൻഷൻ

പട്ന: ബീഹാറിനെതിരേ അധിക്ഷേപ വീഡിയോയുമായി രംഗത്തെത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. ബിഹാറിലെ ജെഹനാബാദിലുളള കേന്ദ്രിയ വിദ്യാലയത്തിലെ ദിപാലി ഷാ എന്ന ആധ്യാപികയാണ് ബിഹാറിനെയും അവിടുത്തെ ജനങ്ങളെയും അശ്ലീല ഭാഷയിൽ ദിപാലി അധിക്ഷേപിച്ചത്. ഇന്ത്യയിലുടനീളം കേന്ദ്രീയ വിദ്യാലയത്തിന് നിരവധി ശാഖകളുണ്ട്. അവർക്ക് എന്നെ എവിടെയും നിയമിക്കാമായിരുന്നു. ആളുകൾക്ക് അത്ര ഇഷ്ടമല്ലാത്ത കൊൽക്കത്തയിൽ പോലും ജോലി ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. ബംഗാളിലെവിടെയും കുഴപ്പമില്ല. എൻറെ സുഹൃത്തിനെ ഡാർജിലിങിൽ പോസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനെ സിൽച്ചാറിൽ പോസ്റ്റ് ചെയ്തു. …

ബീഹാറിനെതിരേ അധിക്ഷേപ വീഡിയോ; അധ്യാപികയ്ക്ക് സസ്പെൻഷൻ Read More »

പി.സി ജോർജിന് ജാമ്യം ലഭിച്ചു

കോട്ടയം: മത വിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി ജോർജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. പ്രോസിക്യൂഷൻ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ജോർജിൻറെ ആരോഗ്യനില …

പി.സി ജോർജിന് ജാമ്യം ലഭിച്ചു Read More »

ചെന്നൈയിൽ മാർച്ച് മൂന്ന് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള വടക്കൻ നഗരങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ചെന്നൈയിൽ മാർച്ച് ഒന്ന് വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തെക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. വടക്കു കിഴക്കൻ മേഖലകളിൽ നിന്നുള്ള തണുത്ത കാറ്റാണ് തമിഴ്നാട്ടിൽ മഴയ്ക്ക് കാരണമാകുന്നത്. കാറ്റ് മൂലം അന്തരീക്ഷം സാധാരണയിൽ അധികമായി തണുക്കുമെന്നും മാർച്ച് നാല് മുതൽ സാധാരണ അന്തരീക്ഷത്തിലേക്ക് മടങ്ങുമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു. തൂത്തുക്കുടി, പുതുക്കോട്ടൈ, രാമനാഥപുരം, …

ചെന്നൈയിൽ മാർച്ച് മൂന്ന് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം Read More »

സർക്കാർ ജീവനക്കാരെ പിരിച്ച് വിടാൻ അധികാരമില്ലെന്ന് ഫെഡറൽ കോടതി: ട്രംപിന് തിരിച്ചടി

സാൻ ഫ്രാൻസിസ്കോ: സർക്കാർ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ഫെഡറൽ കോടതി. സർക്കാർ ജീവനക്കാരെ പിരിച്ചു വിടാൻ പ്രസിഡൻറിന് അധികാരമില്ലെന്നും ജഡ്ജി വില്യം അൽസപ്പ് വ്യക്തമാക്കി. അധികാരത്തിലേറിയതിനു പിന്നാലെ സർക്കാരിൻറെ ചെലവു കുറയ്ക്കാനെന്ന പേരിലാണ് ട്രംപ് ഭരണകൂടം പ്രൊബേഷനിലുണ്ടായ ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്. പെഴ്സണൽ മാനേജ്മെൻറ് ഓഫിസിന് ഫെഡറൽ ഏജൻസികളോട് നിർദേശിക്കാം. പ്രതിരോധ വിഭാഗത്തിലടക്കം ആരെയെങ്കിലും നിയമിക്കാനോ പിരിച്ചു വിടാനോ പേഴ്സണൽ മാനേജ്മെൻറ് വിഭാഗത്തിന് അധികാരമില്ലെന്നും കോടതി …

സർക്കാർ ജീവനക്കാരെ പിരിച്ച് വിടാൻ അധികാരമില്ലെന്ന് ഫെഡറൽ കോടതി: ട്രംപിന് തിരിച്ചടി Read More »

മധ്യപ്രദേശിൽ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം; പ്രതി അയൽവാസിയായ കൗമാരക്കാരൻ

മധ്യപ്രദേശ്: ശിവപുരിയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൗമാരക്കാരൻ. വീടിന് സമീപത്ത് നിന്നും കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആളൊഴിഞ്ഞ വീടിലേക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിൽ കുട്ടിയുടെ മലാശയം തകർന്ന അവസ്ഥയിലാണ്. ശരീരം മുഴുവൻ കടിച്ച് മുറിവേൽപ്പിച്ച പാടുകളുമുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മാത്രമായി 28 തുന്നലുകളാണ് ഉളളത്. കുട്ടി ഗ്വാളിയാറിലെ കമല രാജ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മലാശയം തകർന്നതിനെ തുടർന്ന് വയറിൽ ശസ്ത്രക്രിയ നടത്തിയാണ് വിസർജ്യം പുറത്തെടുത്ത് കളഞ്ഞത്. പെൺകുട്ടിയുടെ മുഖത്തും തലയിലും കൈകാൽമുട്ടുകളിലും …

മധ്യപ്രദേശിൽ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം; പ്രതി അയൽവാസിയായ കൗമാരക്കാരൻ Read More »

പി.സി ജോർജ്ജിൻറെ ജാമ്യ ഹർജി; കോടതി വിധി ഇന്ന്

കോട്ടയം: മത വിദ്വേഷം ന​ട​ത്തി​യെ​ന്ന കേസിൽ റിമാൻ​ഡിൽ കഴിയുന്ന മു​ൻ എം​എ​ൽ​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോർജിൻറെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് ഇന്ന്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചി​രി​ക്കു​ന്ന ജോർജ് ഡോ​ക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് ജോർജിൻറെ …

പി.സി ജോർജ്ജിൻറെ ജാമ്യ ഹർജി; കോടതി വിധി ഇന്ന് Read More »

കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ പിതാവ് അബ്ദുൽ റഹിം നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻറെ (23) പിതാവ് അബ്ദുൽ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി. തിരുവനന്തപുരത്തെത്തി. ദമാമിൽ നിന്നും 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എൽ.എയുടെ ഓഫീസിലേക്കാണ് ആദ്യം പോയത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങൾ സന്ദർശിച്ചു. റഹീമിൻറെ ഇളയമകൻ, അമ്മ, സഹോദരൻ, സഹോദരഭാര്യ എന്നിവരെ ഖബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദിലാണ്. തുടർന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ഗോകുലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കാണാനാണ് പോയത്. …

കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ പിതാവ് അബ്ദുൽ റഹിം നാട്ടിലെത്തി Read More »

കൂട്ടക്കൊലകളെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചെന്ന് പ്രതി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി നടത്തിയ കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്ന് അഫാൻറെ മൊഴി. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോൾ ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും എന്നായിരുന്നു ഫർസാന ചോദിച്ചതെന്നും എന്നാൽ ഇതിനു തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാൻ വെളിപ്പെടുത്തി. അഫാൻറെ അറസ്റ്റിന് മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിൻറെ അമ്മ സൽമാബീവിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും പ്രതി അഫാൻ പറയുന്നു. സ്വന്തം …

കൂട്ടക്കൊലകളെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചെന്ന് പ്രതി അഫാൻ Read More »

ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിയായ വീട്ടമ്മയും രണ്ട് പെൺകുട്ടിളുമാണ് മരിച്ചത്.

ഏറ്റുമാനൂർ: കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവിൻ്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരം അറിഞ്ഞത്. മരിച്ച അലീനയും …

ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിയായ വീട്ടമ്മയും രണ്ട് പെൺകുട്ടിളുമാണ് മരിച്ചത്. Read More »

ഗോവയിൽ വിനോദ സഞ്ചാരികൾ കുറയാൻ കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന് ബി.ജെ.പി എം.എൽ.എ

പനജി: ഗോവയിലെ ബീച്ച് പരിസരങ്ങളിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കുറയാൻ കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന് ബിജെപി എംഎൽഎ മൈക്കൽ ലോബോ. വിദേശികളുടെ എണ്ണം കുറയുന്നതിന് സർക്കാരിനെമാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവരും ഇതിൽ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ബീച്ച് പരിസരങ്ങൾ മറ്റുസ്ഥലങ്ങളിൽ നിന്നുളളവർ വന്ന് വാടകയ്ക്ക് എടുക്കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നുള്ള ചിലർ വട പാവ് വിളമ്പുന്നു, ചിലർ ഇഡ്ഡലി – സാമ്പാർ വിൽക്കുന്നു. ഇതോടെ കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികൾ കുറഞ്ഞു എന്നാണ് എംഎൽഎ പറയുന്നത്. …

ഗോവയിൽ വിനോദ സഞ്ചാരികൾ കുറയാൻ കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന് ബി.ജെ.പി എം.എൽ.എ Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: റെക്കോർഡുകൾ മറികടന്ന് ഉടൻ 65,000 തൊടുമെന്നു കരുതിയിരുന്ന സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്. ഇന്ന് (28/02/2025) പവന് 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 63,600 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഇതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിൽ ഇതുവരെ 1160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 25 നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഇതോടെ ഫെബ്രുവരി 20 ന് …

സ്വർണ വില കുറഞ്ഞു Read More »

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; നടി തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ചെന്നൈ: കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി പുതുച്ചേരി പൊലീസ്. വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ്‌ പൊലീസ് നടപടി. 60 കോടിയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. 2022ൽ നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു ക്രിപ്‌റ്റോ കറൻസി കമ്പനിയുടെ തുടക്കം. പിന്നീട് 3 മാസത്തിന് ശേഷം നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ സ്റ്റാർ ഹോട്ടലിൽ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് അന്ന് …

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; നടി തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് Read More »

കോഴിക്കോട് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂർ പാവറട്ടി സ്വദേശിയായ മൗസ മെഹ്‌റിസിനെയാണ്(20) തിങ്കളാഴ്ച വൈകിട്ട് 3.30 ന് വാപ്പോളിത്താഴത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപാഠികളായ ആറു പോരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കിയത്. സുഹൃത്ത് മൗസയെ കെണിയിൽപെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവാവുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം മൗസ കുറച്ചതായും മൗസയുടെ സുഹൃത്തുക്കൾ ഉൾപ്പടെ …

കോഴിക്കോട് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ് Read More »

ഇടുക്കിയിൽ രണ്ടു റോഡുകൾക്കായി 16 കോടിയുടെ ഭരണാനുമതി

ഇടുക്കി: ജില്ലയിൽ രണ്ടു റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് ആകെ 16 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു. വണ്ടിപ്പെരിയാർ- പശുമല- മ്ലാമല- തേങ്ങാക്കൽ- കിഴക്കേപ്പുതുവൽ- ഏലപ്പാറ റോഡിന്റെ നവീകരണത്തിനും തൊടുപുഴ- പിറവം റോഡിലെ കോലാനി- മാറിക സ്‌ട്രെച്ചിന്റെ നവീകരണത്തിനുമാണ് എട്ടുകോടി രൂപ വീതം അനുവദിച്ചത്. വണ്ടിപ്പെരിയാർ- ഏലപ്പാറ റോഡിലെ പത്തു കിലോമീറ്റർ റോഡിന്റെ അരികു സംരക്ഷണ ഭിത്തികൾ സാധാരണ സിമന്റ് കോൺക്രീറ്റിനുപകരം ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയോ …

ഇടുക്കിയിൽ രണ്ടു റോഡുകൾക്കായി 16 കോടിയുടെ ഭരണാനുമതി Read More »

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്‍റെ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു 4 കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. അതേസമയം, അറസ്റ്റ് …

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി Read More »

തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്

ഇടുക്കി: ആദ്യ കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എൻജിൻ മാതൃകയിൽ കഫെയും ആധുനിക കാലത്തെ തീവണ്ടി ബോഗിയുടെ മാതൃകയിൽ ടോയ്‌ലറ്റ് കോംപ്ലക്‌സും ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. വികസന പാതയിൽ പുതുചരിത്രം രചിച്ച് ടേക്ക് എ ബ്രേക്ക്‌ ആൻഡ് വാച്ച് ടവറെന്ന പേരിൽ വ്യത്യസ്തമാർന്ന വിശ്രമ കേന്ദ്രമാണ് കരടിപ്പാറ വ്യൂ പോയിന്റിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. ജനുവരി ആറിന് നടന്ന വിശ്രമ കേന്ദ്രത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എയാണ് നിർവഹിച്ചത്. കഫെ, വാച്ച് ടവർ, …

തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത് Read More »

മലപ്പുറത്ത് സ്വകാര‍്യ ബസ് മറിഞ്ഞ് അപകടം

മലപ്പുറം: പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര‍്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റവരെ പുത്തനത്താണിയിലേയും കോട്ടക്കലിലെയും സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുന്ന പാരസൈഡ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്കേറ്റു

കോഴിക്കോട്: താമരശേരി പുതുപ്പാടി വനമേഖലയിൽ മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തിൽ വച്ചാണ് തണ്ടർബോൾട്ട് സംഘത്തിന് തേനീച്ചയുടെ കുത്തേറ്റത്. സംഭവത്തിൽ 12 സേനാംഗങ്ങൾക്കും നാട്ടുകാരായ ഒരാൾക്കും പരുക്കേറ്റു. പെരുമണ്ണാമൂഴി എസ്‌ഐ ജിതിൻവാസ്, സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പ് എസ്‌ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻഡോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സിൽ, വനിതാ കമാൻഡോകളായ നിത്യ, ശ്രുതി, ദർശിത നാട്ടുകാരനായ ബാബു എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര‍്യ ആശുപത്രിയിൽ …

മാവോയിസ്റ്റ് തെരച്ചിലിനിറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്കേറ്റു Read More »

എറണാകുളത്ത് ഭാര‍്യയെ കത്തി കൊണ്ട് കുത്തിയ ശേഷം ഭർത്താവ് സ്വ‍യം മുറിവേൽപ്പിച്ചു

കൊച്ചി: എറണാകുളത്ത് ഭാര‍്യയെ കുത്തിയ ശേഷം ഭർത്താവ് സ്വ‍യം കഴുത്തിൽ മുറിവേൽപ്പിച്ചു. മഞ്ഞുമൽ പള്ളിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ഭാര‍്യയെ കുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ചെന്നാണ് വിവരം. ആക്രമണത്തിൽ കുത്തേറ്റ ഭാര‍്യയെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാതയോരത്ത് ഉൾപ്പെടെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: പാതയോരത്ത് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ സ്ഥിരമായോ താൽക്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സർക്കാർ നയത്തിന്, 6 മാസത്തിനകം രൂപം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം. തുടർന്ന് സ്വീകരിച്ച നടപടികളിലെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് ഒരു മാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം …

പാതയോരത്ത് ഉൾപ്പെടെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി Read More »

വാഹൻ പോർട്ടൽ പ്രശ്നം ഇന്ന് പരിഹരിക്കും

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻറെ കീഴിലുള്ള വാഹൻ പോർട്ടൽ കഴിഞ്ഞ 22 മുതൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി മോട്ടർ വാഹന വകുപ്പ്(എം.വി.ഡി). ഈ സാഹചര്യത്തിൽ ഇന്നുവരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിൻറെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എം.വി.ഡി അറിയിച്ചു. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഗതാഗത വകുപ്പിൻറെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ അറിയിച്ചതായും …

വാഹൻ പോർട്ടൽ പ്രശ്നം ഇന്ന് പരിഹരിക്കും Read More »

അസമിൽ ഭൂചലനം

ഗുവാഹത്തി: അസമിലെ മോറിഗോവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തിൽ 16 കിലോമീറ്റർ ദൂരം വരെ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തിൻറെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകളില്ല. തലസ്ഥാനമായ ഗോഹട്ടിയിലും സംസ്ഥാനത്തിൻറെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എൻ‌സി‌എസ് പ്രകാരം രാവിലെ 6:10ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമാണ് …

അസമിൽ ഭൂചലനം Read More »

പത്തനംതിട്ടയിൽ 14കാരന് ബെൽറ്റ് കൊണ്ട് അച്ഛൻറെ ക്രൂരമർദനം: ദൃശ്യങ്ങൾ സഹിതം അമ്മ പരാതി നൽകി, പ്രതി അറസ്റ്റിൽ

പത്തനംതിട്ട: കൂടലിൽ മദ്യപിച്ചെത്തി മകനെ ബെൽറ്റ് കൊണ്ടടിച്ച പിതാവ് അറസ്റ്റിൽ. 14 കാരനെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ രാജേഷ് കുമാറിനെതിരേയാണ് ബാലനീതി അടക്കമുള്ള നിയമപ്രകാരം പൊലീസ് കേസെടുത്തത്. മാസങ്ങളായി ഇയാൾ കുട്ടിയെ ബെൽറ്റും മറ്റും ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. തുടർന്ന് ഇയാൾ ആക്രമിക്കുന്ന അമ്മയെടുത്ത ദൃശ്യങ്ങൾ സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ സിഡബ്യൂസിക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് സിഡബ്യൂസിയാണ് കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നൽകിയത്. ബുധനാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദ്യശ്യങ്ങൾ പുറത്തു വരുന്നത്. വാഴപ്പോള കൊണ്ടടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. …

പത്തനംതിട്ടയിൽ 14കാരന് ബെൽറ്റ് കൊണ്ട് അച്ഛൻറെ ക്രൂരമർദനം: ദൃശ്യങ്ങൾ സഹിതം അമ്മ പരാതി നൽകി, പ്രതി അറസ്റ്റിൽ Read More »

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ അഫാൻറെ മാതാവിൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടലിലാഴ്ത്തിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന അഫാൻറെ മാതാവ് ഷെമിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരുടെ നില മെച്ചപ്പെട്ടതോടെയാണ് മൊഴിയെടുക്കാൻ ഡോക്‌റ്റർമാർ പൊലീസിന് അനുമതി നൽകിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഷെമി ചികിത്സയിൽ കഴിയുന്നത്. അതേസമയം, ക്രൂരമായ കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് സാമ്പത്തിക ബാധ്യതയും ബന്ധുക്കളോടുള്ള പകയുമെന്നാണ് പ്രതി അഫാൻറെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫാൻറെ മൊഴി അതീവരഹസ്യമായി ചൊവ്വാഴ്ച അന്വേഷണസംഘം …

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ അഫാൻറെ മാതാവിൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും Read More »

മുൻ എം.എൽ.എയും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു നിര്യാതനായി

കൊച്ചി: മുൻ എം.എൽ.എയും സി.പി.ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജു(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വട്ടം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായും, ജനയുഗം കൊച്ചി യൂണിറ്റ് മാനെജറായും പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞെങ്കിലും പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 64,080 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റെക്കോർഡ് നിലവാരത്തെയാണ് ഇതുമറികടന്നത്. ഇതിന് മുമ്പ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണവില ഉടൻ തന്നെ …

സ്വർണ വില കുറഞ്ഞു Read More »

ഇടമലയാർ പോങ്ങിൻ ചുവട് ന​ഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം ബോധവൽക്കരണ ക്ലാസ് നടത്തി

എറണാകുളം: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പെരുമ്പാവൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പൊങ്ങിൻ ചുവട് നഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് നടത്തി. പൊങ്ങിൻചുവട് നഗറിൽ കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽ ആളപായമോ ജീവഹാനിയോ ഉണ്ടായിട്ടില്ല എന്നും പൊങ്ങിൻചുവട് നിവാസികൾ ഈ വിഷയത്തിൽ വളരെയധികം ജാഗ്രത പുലർത്താറുണ്ടെന്നും ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത ഊരു മൂപ്പൻ ശേഖരൻ പറഞ്ഞു. നാലുവശവും വനത്താൽ ചുറ്റപ്പെട്ടതും വനാന്തരത്തിലുള്ളതുമായ പൊങ്ങിൻചുവട് നഗർ നിവാസികൾ വന്യജീവി സംഘർഷ ലഘൂകരണത്തിൽ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്നും …

ഇടമലയാർ പോങ്ങിൻ ചുവട് ന​ഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം ബോധവൽക്കരണ ക്ലാസ് നടത്തി Read More »

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; മലപ്പുറത്താണ് സംഭവം

മലപ്പുറം: തലപ്പാറയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കൈക്കാണ് വെട്ടേറ്റത്. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി(40), മകൾ ഷബ ഫാത്തിമ(17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയ വ്യക്തിയാണ് ഇവരുടെ വലത് കൈയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ എസ്.ഐയുടെ മർദനം; സി.പി.എം പ്രവർത്തകൻ മുഖ‍്യമന്ത്രിക്ക് പരാതി നൽകി

കോഴിക്കോട്: റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥൻ മർദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരൺ ശശിധരൻ മർദിച്ചെന്നാണ് ആരോപണം. തിരുവണ്ണൂർ സിപിഎം നോർത്ത് ബ്രാഞ്ച് അംഗമായ കെ.സി. മുരളീകൃഷ്ണനാണ് മർദനമേറ്റത്. സംഭവത്തിൽ മുഖ‍്യമന്ത്രിക്കും മനുഷ‍്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയ്ൻറ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷണർ ഫറോക്ക് അസി. കമ്മിഷണറോട് റിപ്പോർട്ട് തേടിയതായാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ മീഞ്ചന്ത ബൈപാസിൽ തിരുവണ്ണൂരിൽ വച്ചായിരുന്നു സംഭവം. സിപിഎം പ്രവർത്തകരായ മുരളീകൃഷ്ണനും സമീറും റോഡരികിൽ …

കോഴിക്കോട് റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ എസ്.ഐയുടെ മർദനം; സി.പി.എം പ്രവർത്തകൻ മുഖ‍്യമന്ത്രിക്ക് പരാതി നൽകി Read More »

തൃശൂരിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊന്നു

തൃശൂർ: പൊന്നൂക്കരയിൽ 54 വയസുകാരൻറെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ്(38) സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിഷ്ണുവിൻറെയും സുധീഷിൻറെയും പൊതു സുഹൃത്ത് സുകുമാരൻറെ വീട്ടിൽ വച്ചായിരുന്നു അക്രമണം. 15 വർഷം മുമ്പ് സുധീഷിൻറെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമ്മവന്നു. പിന്നീട് ഇതെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സുധീഷിൻറെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. മുതുകിൽ ഹാക്സോ ബ്ലേഡ് …

തൃശൂരിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊന്നു Read More »

വിവാദ പോസ്റ്റ് പിൻവലിച്ച് ആൻറണി പെരുമ്പാവൂർ

കൊച്ചി: നിർമാതാക്കളായ സുരേഷ് കുമാറും ആൻറണി പെരുമ്പാവൂരും തമ്മിൽ ചർച്ച നടത്തിയതിനു പുറകേ സിനിമാ മേഖലയിലെ തർക്കത്തിന് പരിഹാരം. സുരേഷ് കുമാറിനെതിരേ ആൻറണി പെരുമ്പാവൂർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പോസ്റ്റ് പിൻവലിക്കാമെന്നും ധാരണയായി. എമ്പുരാൻ എന്ന ബിഗ്ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള സുരേഷ് കുമാറിൻറെ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സിനിമകളുടെ നിർമാണ ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ജൂണിൽ സമരം നടത്തുമെന്നും …

വിവാദ പോസ്റ്റ് പിൻവലിച്ച് ആൻറണി പെരുമ്പാവൂർ Read More »

കേരളത്തിൽ അടുത്ത 2 മണിക്കൂറിൽ 2 ജില്ലകളിൽ മഴ ലഭിക്കും

തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻറെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 2 മണിക്കൂറിൽ പത്തനംതിട്ട, …

കേരളത്തിൽ അടുത്ത 2 മണിക്കൂറിൽ 2 ജില്ലകളിൽ മഴ ലഭിക്കും Read More »

43 കോടി രൂപയ്ക്ക് യുഎസ് പൗരത്വം; പുതിയ പദ്ധതിയുമായി ഡോണാൾഡ് ട്രംപ്

വാഷിങ്ങ്ടൺ: സമ്പന്നർക്ക് യുഎസ് പൗരത്വത്തിനായി പുതിയ പദ്ധതി മുന്നോട്ട് വച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 5 മില്യൺ ഡോളർ(43.5 കോടി രൂപ) നൽകിയാൽ പൗരത്വം നൽകാമെന്ന ഗോൾഡ് കാർഡ് പദ്ധതിയാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വിടും. പണം ചെലവഴിച്ച് ഗോൾഡൻ കാർഡ് നേടുന്നവർക്ക് ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമെരിക്കൻ പൗരത്വവും ലഭിക്കുമെന്നാണ് സൂചന. ഇത്തരത്തിൽ പത്തു ലക്ഷം കാർഡുകൾ വിറ്റഴിക്കാൻ കഴിയുമെന്നാണ് യു.എസ് പ്രതീക്ഷിക്കുന്നത്. യു.എസിൽ‌ വൻതോതിൽ പണം …

43 കോടി രൂപയ്ക്ക് യുഎസ് പൗരത്വം; പുതിയ പദ്ധതിയുമായി ഡോണാൾഡ് ട്രംപ് Read More »

മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിൻറെ അനുമതി വേണം; എമ്പുരാനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് സൂചന

കൊച്ചി: സിനിമാ നിർമാതാക്കൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ പുതിയ നീക്കവുമായി ഫിലിം ചേംബർ. മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിൻറെ അനുമതി വാങ്ങിയതിനു ശേഷം മാത്രമേ കരാർ ഒപ്പിടാവൂ എന്നാണ് സിനിമാ സംഘടനകൾക്ക് ചേംബർ നൽകിയിരിക്കുന്ന നിർദേശം. മാർച്ച് 27ന് പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം എമ്പുരാനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് സൂചന. മാർച്ച് 27ന് സൂചനാ സമരം നടത്തി എമ്പുരാനെ പ്രതിസന്ധിയിലാക്കാനും നീക്കമുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ജി സുരേഷ് കുമാറിനെതിരേ …

മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിൻറെ അനുമതി വേണം; എമ്പുരാനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് സൂചന Read More »

ഛത്തീസ്ഗഡിൽ പീഡന ശ്രമം എതിർത്ത അഞ്ച് വയസ്സുള്ള പെൺകുഞ്ഞിനെ മരത്തടികൊണ്ട് അടിച്ചുക്കൊന്ന് 13കാരൻ

ഛത്തീസ്ഗഡ്: ബിലാസ്പൂരിൽ പീഡന ശ്രമം എതിർത്ത അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ 13 കാരൻ അറസ്റ്റിൽ. സർക്കണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു റസിഡൻഷ്യൽ കോളനിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് ചൊവ്വാഴ്ച രാവിലെയോടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുഞ്ഞും പ്രതിയും ഒരേ കോളനിയിലെ ലേബർ ക്വാർട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തുടർന്ന് കോർട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ …

ഛത്തീസ്ഗഡിൽ പീഡന ശ്രമം എതിർത്ത അഞ്ച് വയസ്സുള്ള പെൺകുഞ്ഞിനെ മരത്തടികൊണ്ട് അടിച്ചുക്കൊന്ന് 13കാരൻ Read More »

കേരളത്തിൽ സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരീയ ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 64,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവ്വകാല റെക്കോർഡ് നിലവാരത്തെയാണ് ഇതുമറികടന്നത്. ഇതിന് മുൻപ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണവില ഉടൻ തന്നെ …

കേരളത്തിൽ സ്വർണ വില കുറഞ്ഞു Read More »

പുതുവത്സരാഘോഷത്തിനിടെ ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സി.ഐ ഷമീ‌ഖാനെ സ്ഥലം മാറ്റി

ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പം മെട്ട് സിഐ ഷമീ‌ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്. മർദ്ദനത്തെ തുടർന്ന് മുരളീധരൻറെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐ ക്ക് അനുകൂലമായ നിലപാടായിരുന്നു. ഇതിനു ശേഷം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വച്ച് …

പുതുവത്സരാഘോഷത്തിനിടെ ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സി.ഐ ഷമീ‌ഖാനെ സ്ഥലം മാറ്റി Read More »

പാതിവില തട്ടിപ്പ് കേസിൽ മഹിളാ കോൺഗ്രസ് സെക്രട്ടറി ഷീബ സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: പാതിവില സ്കൂട്ടർ തട്ടിപ്പു കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡൻറും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിനെ ചോദ്യം ചെയ്ത് ഇഡി. പാതിവില തട്ടിപ്പു കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻറെ പ്രവർത്തനങ്ങളുമായി അടുത്ത് പ്രവർത്തിച്ചിരുന്നതിനാലാണ് ഷീബ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതെന്നാണു സൂചന. അനന്തു കൃഷ്ണൻ തൊടുപുഴ കേന്ദ്രമാക്കി രൂപീകരിച്ച സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ഡവലപ്മെൻറ് സൊസൈറ്റിയുടെ ചെയർപേഴ്സൻ ഷീബ സുരേഷായിരുന്നു. ഇതിൻറെ കീഴിലാണ് സംസ്ഥാനമൊട്ടാകെ 64 സീഡ് …

പാതിവില തട്ടിപ്പ് കേസിൽ മഹിളാ കോൺഗ്രസ് സെക്രട്ടറി ഷീബ സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു Read More »

കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനാൽ ഇന്ന് ഉഷ്ണ തരംഗ സാധ്യതാ – മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 4 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൻറെ ഭാഗമായി യെലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, ആലപ്പുഴ …

കേരളത്തിൽ ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു Read More »

കടൽ മണൽ ഖനനത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരദേശ ഹർത്താൽ ഇന്ന് രാത്രി 12 മുതൽ

തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരെ കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന തീരദേശ ഹർത്താൽ ബുധനാഴ്ച രാത്രി 12 മുതൽ ആരംഭിക്കും. വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൻറെ ഭാഗമായി വ്യാഴാഴ്ച രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. ഹർത്താലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെൻററുകൾ, മത്സ്യച്ചന്തകൾ എന്നിവയുടെ പ്രവർത്തനം സ്തംഭിക്കും. എന്നാൽ നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ …

കടൽ മണൽ ഖനനത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരദേശ ഹർത്താൽ ഇന്ന് രാത്രി 12 മുതൽ Read More »

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ ചോദ്യം ചെയ്യാൻ ശ്രമിച്ച് പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ ചോദ്യം ചെയ്യാൻ ശ്രമിച്ച് പൊലീസ്. എലിവിഷം കഴിച്ചുവെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ. ചൊവ്വാഴ്ച പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. അഫാനെ ചികിത്സിക്കുന്ന ഡോക്റ്റർമാരുടെ അനുവാദം ലഭിച്ചതിനു ശേഷമേ ചോദ്യം ചെയ്യൽ സാധ്യമാകൂ. സഹോദരനും പെൺസുഹൃത്തും അടക്കം അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ അഫാൻറെ അമ്മ ചികിത്സയിലാണ്.

ആക്രമിക്കാൻ നോക്കിയാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കുമെന്ന് പി.വി അൻവർ: സി.പി.എമ്മിന് താക്കീത്

മലപ്പുറം: തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിക്കുന്നവരെ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി മുൻ എം.എൽ.എ പി.വി അൻവർ. മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ ആക്രമിക്കാൻ വിടുന്ന സി.പി.എം നേതാക്കൾക്കുള്ള മുന്നറിയിപ്പാണിതെന്നും അൻവർ പറഞ്ഞു. നിങ്ങൾ മദ്യവും മയക്കുമരുന്നും കൊടുത്ത് യു.ഡി.എഫ് പ്രവർത്തകരുടെയും എൻറെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാൽ വീട്ടിൽ കയറി തല പൊട്ടിക്കും. നിങ്ങൾ ഒരുപാട് ആളുകളെ ആക്രമിച്ച് കീഴ്പ്പെടുത്തിയിട്ടുണ്ടാകും. ഞങ്ങൾ തലയ്ക്ക് അടിക്കുകയുള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ല. മുന്നിൽ …

ആക്രമിക്കാൻ നോക്കിയാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കുമെന്ന് പി.വി അൻവർ: സി.പി.എമ്മിന് താക്കീത് Read More »