ഇടുക്കി: ലോക പരിസ്ഥിതി ദിനാചരണത്തോടുനുബന്ധിച്ചു പെരുംകൊഴുപ്പ് ഗ്രീൻ വാലിയിലുള്ള ജയ്ഭാരത് ലൈബ്രറിയിൽ ഫല വൃക്ഷ തൈകൾ നട്ടു. ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ ഉദ്ഘാടനം നടത്തി.
ലൈബ്രറി സെക്രട്ടറി പ്രാൻസീസ് എം.എ, ജോസ് താന്നിക്കൽ, സണ്ണി വെട്ടുകാട്ടിൽ, ദേവസ്യാച്ചൻ, സജി, അംഗൻവാടി അധ്യാപിക, വർക്കർ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് ലഘു ഭക്ഷണവും മധുര പലഹാരങ്ങളും നൽകി.