തൊടുപുഴ: മുനിസിപ്പൽ യു.പി സ്കൂളിൽ ലോക പരിസ്ഥിതിദിന ആഘോഷവും ഫലവൃക്ഷ തൈനടീലും നടത്തി. വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം നൽകി.
വെങ്ങല്ലൂർ ഫെഡറൽ ബാങ്കും നാലുവരിപാതയിൽ ഉള്ള സമൃദ്ധി നഴ്സറിയും ചേർന്ന് 10ഓളം ഫലവൃക്ഷ തൈകൾ സ്കൂളിന് നൽകി.
വാർഡ് കൗൺസിലോർ നിധി മനോജ്, സ്കൂൾ എച്ച്.എം ഷാമോൻ ലുക്ക്, പി.റ്റി.എ വൈസ് പ്രസിഡന്റ് പ്രേംജി, കുട്ടികൾ എന്നിവർ ചേർന്ന് തൈകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.റ്റി.എ അംഗങ്ങളായ നൗഫൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.