ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. നരേന്ദ്ര മോദിക്കൊപ്പം ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന.
ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗമാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനമെടുത്തത്.
കേരളത്തില്‍ നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയായ സുരേഷ് ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ തന്നെ ബി.ജെ.പി വ്യക്തമാക്കിയിരുന്നു.