ചെറുതോണി: 11ന് രാവിലെ 11ന് ഇടുക്കി ജവഹർ ഭവനിൽ കോൺഗ്രസ് നേതൃയോഗം ഡിസിസി പ്രസിഡൻറ്
സി. പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ഡി.സി.സി ജന. സെക്രട്ടറി എം.ഡി അർജുനൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട യോഗം കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്യും.
നേതാക്കളായ ഇ.എം ആഗസ്തി, എ.കെ മണി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി,
ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി ഭാരവാഹികൾ, ഡി.സി.സി മുൻ ഭാരവാഹികൾ, ബ്ളോക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.