Timely news thodupuzha

logo

ട്രോ​ളിം​ഗ് നി​രോ​ധ​നം; മ​ത്സ്യ​ വി​ല കു​തി​ക്കു​ന്നു

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് മ​ത്സ്യ​ വി​ല കു​തി​ച്ചു​യ​രു​ന്നു. മ​ത്സ്യ​ ല​ഭ്യ​ത​യി​ലെ കു​റ​വും ട്രോ​ളിം​ഗ് നി​രോ​ധ​വു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ര​ണം.

കൊ​ല്ലം നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ ഒ​രു കി​ലോ മ​ത്തി​ക്ക് വില 280 മു​ത​ൽ 300 രൂ​പ​വ​രെ എ​ത്തി. വി​ല വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് മ​ത്സ്യ​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. 52 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കും.

എന്നാൽ ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും ഈ സ​മ​യ​ത്ത് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്ക​ണ​മെന്നുമാണ് മ​ത്സ്യ​ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. 52 ദി​വ​സം നീ​ളു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ്യ​ ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി.

Leave a Comment

Your email address will not be published. Required fields are marked *