തൊടുപുഴ: ഇടുക്കി മാങ്കുളം അമ്പതാംമൈലിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചനാണ്(60) മരിച്ചത്.
കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തങ്കച്ചനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം കത്തിക്കരിഞ്ഞ നിലിയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തെളിവ് ശേഖരണം നടത്തി. സംഭവത്തിനു പിന്നാലെ ഫോൺ സ്വീച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്.