ഐക്യരാഷ്‌ട്ര കേന്ദ്രം: ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ ആവശ്യം അംഗീകരിച്ച് ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
ആദ്യമായാണ് യു.എൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. തിങ്കളാഴ്ച യു.എൻ കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ 14 അംഗരാജ്യങ്ങളാണ് വോട്ടുചെയ്തത്.
ആരും എതിരായി വോട്ട് ചെയ്തിരുന്നില്ല. ഇസ്രായേൽ ഈ നിർദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.
ഇതിന് മുമ്പ് ഗാസവിഷയത്തിൽ കൊണ്ടു വന്ന ഒമ്പത് വെടിനിർത്തൽ പ്രമേയങ്ങളാണ് പരാജയപ്പെട്ടത്. അതിൽ മൂന്നെണ്ണം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം എട്ട് മാസം പിന്നിടുമ്പോൾ ഇതുവരെ 15,500 ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേൽ ആക്രമണത്തിൽ മരിച്ചത്.