മുംബൈ: ഭിവണ്ടിയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമൊന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡാണ് കത്തി നശിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ തീ നയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് നില കെട്ടിടം പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.