Timely news thodupuzha

logo

ഭിന്നശേഷിക്കാർക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്ത്; ആദ്യഘട്ടത്തിൽ 44 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ വിതരണം ചെയ്തു

ഇടുക്കി: ഭിന്നശേഷിക്കാർക്കായി സൈഡ് വീൽ ഘടിപ്പിച്ച 44 സ്‌കൂട്ടറുകൾ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു. സഹായ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ടി ബിനു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആശ ആന്റണി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്‌കൂട്ടർ നൽകുന്നതിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയും അതുവഴി ദൈനംദിന പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 44 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ സ്കൂട്ടർ വിതരണം ചെയ്തത്. പദ്ധതി പ്രകാരം ഹീറോ ഡെസ്റ്റിനി പ്രൈം 125cc വാഹനമാണ് വിതരണം ചെയ്തത്. സ്കൂട്ടർ ഒന്നിന് 1039,00 രൂപയാണ് വില .

പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംനാദ് വി. എ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഉഷാകുമാരി മോഹൻകുമാർ, ജോസഫ് കുരുവിള, ഡിവിഷൻ മെമ്പർ കെ. ജി സത്യൻ,
അംഗങ്ങളായ ജിജി കെ ഫിലിപ്പ്, ഷൈനി സജി, എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് കല്ലറക്കൽ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ഷെർള ബീഗം തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *