ഇടുക്കി: മത്സ്യ കൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിർമ്മിക്കുക , കൃഷി ആരംഭിക്കുക , പിന്നാമ്പുറ അലങ്കാര മത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാൽ, കരിമീൻ ) ഉത്പാദന യൂണിറ്റുകൾ, അലങ്കാര മത്സ്യ വിത്ത് ഉത്പാദന യൂണിറ്റ്, ആർ. എ. എസ് ( പുനർ ചംക്രമണ മത്സ്യ യുണിറ്റ് ), പിന്നാമ്പുറ ചെറിയ ആർ. എ. എസ് യുണിറ്റ്, മോട്ടോർ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് മത്സ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഗുണഭോക്താക്കൾ ജൂൺ 20 നു വൈകിട്ട് 5ന് മുൻപായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം , ഇടുക്കി, നെടുങ്കണ്ടം മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കണം. അപേക്ഷാഫോറങ്ങളും കൂടുതൽ വിവരങ്ങളും മേൽ പറഞ്ഞ കാര്യാലയങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 04862 233226.