തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് സ്ഥിരീകരിച്ച് നോർക്ക. മരിച്ചവരിൽ ഏഴ് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നോർക്ക സി.ഇ.ഒ അജിത്ത് അറിയിച്ചു.
മരിച്ചവരുടെ പേര് വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ് ഏഴ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
കുറച്ച് പേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും കുവൈറ്റ് എംബസിയും ഇക്കാര്യം ഏകോപിപ്പിക്കും.