Timely news thodupuzha

logo

സി.പി.എമ്മിൽ ചേരിപ്പോര്, നാഥനില്ല കളരിയായ് ഉപ്പുതറ പഞ്ചായത്ത്‌; പ്രതിഷേധവുമായ് യു.ഡി.എഫ്

ഉപ്പുതറ: ആഴ്ചകളായ് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും വൈസ് പ്രസിഡന്റ് സരിതാ പി.എസും ഓഫിസിൽ എത്താത്തത് ഭരണപ്രതിസന്ധിയ്ക്ക് കാരണമായതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രധിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഭരണ സമിതിയുടെ ആരംഭം മുതൽ പ്രസിഡന്റും പാർട്ടി നേത്യത്വവും ഭിന്നതയിലാണ്. ഇത് പരിഹരിക്കുവാൻ പാർട്ടി നേത്യത്വം ഇടപെടാത്തതാണ് ഇത്തരം പ്രതിസന്ധിയ്ക്ക് കാരണമായത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ 142 പ്രവർത്തികളിൽ 26 എണ്ണം മാത്രാമാണ് പൂർണ്ണമായും പൂർത്തികരിക്കുവാനായത്. അറുപതോളം പ്രവർത്തികൾ ഓൺ ഗോയിങ്ങിലാണ്.

ഇരുപത്താറ് പ്രവർത്തികൾ പൂർത്തികരിച്ചെങ്കിലും പെയ്മെൻറ്റ് നടന്നിട്ടില്ല. ടെക്നിക്കൽ സാന്ഷൻ ലഭിക്കുവാൻ പത്തോമ്പതോളം പ്രവർത്തികളും ആരും ടെൻഡർ എടുക്കാത്ത പതിനൊന്ന് പ്രവർത്തികളുമുണ്ട്.

നിലവിൽ സ്പില്ലോവറിൽ എടുക്കേണ്ട പദ്ധതികൾ പഞ്ചായത്ത് കമ്മറ്റിയുടെ അംഗികാരത്തോടെ ഡി.പി.സിക്ക് നൽകുവാൻ തയ്യാറാകാത്ത പക്ഷം വരുന്ന സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾ അവതാളത്തിലാകും.

ഈ സാഹചര്യത്തിൽ പഞ്ചായത്ത്‌ കമ്മിറ്റി വിളിക്കാനോ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനോ പ്രസിഡന്റും വൈസ് പ്രസിഡന്റും തയാറകാത്തത് ജങ്ങളോടുള്ള വെല്ലുവിളിയാണ്.

സി.പി.എമ്മിലെ ചേരിതിരിവ് കാരണം പഞ്ചായത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളും ജനങ്ങളുടെ ആവിശ്യങ്ങളും നടക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

23/4/2024ൽ നടന്ന ഗ്രാമപഞ്ചായത്തിന്റെ സാധാരണ യോഗത്തിലെ രണ്ടാമത്തെ അജണ്ടയിലും മൂന്നാമത്തെ അജണ്ടയായ സ്റ്റിയറിങ്ങ് കമ്മിറ്റി തീരുമാനങ്ങളുടെ അംഗീകാരം എന്നതിലെ രണ്ടാം നമ്പർ തീരുമാനത്തിലും ടെക്നിക്കൽ അസിസ്റ്റന്റ് ബിബിൻ തോമസിനെതിരെ ഇതുവരെ എടുത്തിട്ടുള്ള അച്ചടക്ക നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു എങ്കിലും പിരിച്ച് വിടുന്നതിന് യോഗം തീരുമാനിച്ചിരുന്നില്ല.

എന്നാൽ ടെക്നിക്കൽ അസിസ്റ്റന്റിനെ പിരിച്ചു വിടുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐഖകണ്ഠേന തീരുമാനിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് വ്യാജ തീരുമാനമാണ്.

ഈ കമ്മറ്റിയിൽ പങ്കെടുത്ത കോൺഗ്രസ്സ് മെമ്പർന്മാരായ ഓമന സോദരൻ ,സിനി ജോസഫ് എന്നിവരുടെ ഹാജർ ഗൂഡലക്ഷ്യങ്ങൾ മുൻ നിർത്തി രേഖപ്പെടുത്തിയിട്ടില്ല.

പ്രസ്തുത തീരുമാനങ്ങളിലെ വിയോജനതോടൊപ്പം പഞ്ചായത്ത്‌ കമ്മറ്റി അടിയന്തരമായ് വിളിച്ചുചേർത്ത് തീരുമാനങ്ങൾ പുനർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ്‌ അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെടുമെന്നും പഞ്ചായത്ത് കമ്മറ്റിയുടെ മിനിട്സിൽ കൃത്രിമം നടത്തിയതിനെതിരെയും പഞ്ചായത്ത്‌ അംഗങ്ങളുടെ ഹാജർ അട്ടിമറിച്ചതിനെതിരേയും ഡി.ഡി.പിയ്ക്ക് പരാധി നൽകുമെന്നും യൂ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ സാബു വെങ്ങവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. സിറിയക് തോമസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഷാൽ വെട്ടിക്കാട്ടിൽ, അഡ്വ. അരുൺ പൊടിപാറ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ജി മുരുകയ്യ, വി.കെ കുഞ്ഞുമോൻ, പി നിക്സൺ, പി.എം വർക്കി പൊടിപാറ, പി.ടി തോമസ്, ജി ബേബി, ആമോസ് എ.റ്റി, അപ്പച്ചൻ പനന്താനം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിനി ജോസഫ്, ഓമന സോദരൻ, ഐബി പൗലോസ്, ലീലാമ്മ ജോസ്, സി ശിവകുമാർ, രശ്മി പി.ആർ, ജോണി ഇഞ്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *