Timely news thodupuzha

logo

മാതാവ് മരിച്ച് സംസ്കരിക്കും മുമ്പേ മകൻ തൂങ്ങിമരിച്ചു

അടിമാലി: വയോധികയായ മാതാവ് മരിച്ച് സംസ്കരിക്കും മുമ്പേ മകൻ തൂങ്ങിമരിച്ചു. അടിമാലി പൊട്ടൻകുളം പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നെല്ലിക്കുന്നിൽ ജിജോ സേവ്യർ (ജിജോ സാഗര 47) ആണ് ഞായറാഴ്ച രാത്രിയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ജിജോയുടെ മാതാവ് കത്രീന (72) വാർദ്ധക്യ 

 സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഇതേ തുടർന്ന് ജിജോ ദുഃഖത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മാതാവിന്റെ മൃതദേഹം പൊളിഞ്ഞ പാലത്തുള്ള സഹോദരൻ്റെ വസതിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് പൊട്ടൻകുളം പടിയിലെ വാടക വീട്ടിലെത്തിയ ജിജോയെ ഞായറാഴ്ച രാത്രിയിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാളുകളായി ജിജോയും മാതാവും മാത്രമാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. ജിജോയുടെ ഭാര്യയും മക്കളും വേറെയാണ് താമസിക്കുന്നത്. മാതാവ് മരിച്ച ദുഃഖവും ഒറ്റപ്പെടലുമാവാം മരണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മരിച്ച ജിജോ നല്ലൊരു കലാകാരനും അടിമാലി മേഖലയിലെ പെയിൻ്റിംങ്

തൊഴിലാളിയുമായിരുന്നു. ജിജോയുടെയും കത്രീനയുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *