തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്. ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം മനുവിനെതിരെയാണ് കന്റോമെന്റ് പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ക്രിക്കറ്റ് ക്യാമ്പിൽ പരിശീലനത്തിന് എത്തിയ 11കാരിയോട് വാഷ്റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
2018ൽ നഗരത്തിലെ സ്റ്റേഡിയത്തിൽ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്. കേസിൽ മനു റിമാൻഡിലാണ്. ക്രിക്കറ്റ് ക്യാമ്പിൽ പരിശീലനത്തിന് എത്തിയ പെൺകുട്ടിയെ വാഷ്റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പിന്നീട് കുട്ടി ചെന്നൈയിലേക്ക് താമസം മാറിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം അതേ സ്റ്റേഡിയത്തിൽ മത്സരത്തിന് എത്തിയ പെൺകുട്ടി മനുവിനെ കാണുകയും ചൈൽഡ് ലൈനിൽ വിളിച്ച് പരാതി അറിയിക്കുകയുമായിരുന്നു. കുട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് മനുവിനെതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്.