Timely news thodupuzha

logo

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു

തൊടുപുഴ: ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീമാണ്(68) മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കബറടക്കം ഇന്ന്(27/6/2024, വ്യാഴം) ഉച്ചകഴിഞ്ഞ്. സുബൈദ, ഐഷ എന്നിവരാണ് ഭാര്യമാര്‍. മക്കള്‍ പരേതനായ അനസ്, അന്‍സല്‍ന, അനീഷ, ഷെമീര്‍, ഷാമില.

Leave a Comment

Your email address will not be published. Required fields are marked *