വണ്ണപ്പുറം: മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധമരുന്നു വിതരണം നടത്തി. വണ്ണപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ കെ.എം, ഡിസ്‌പെൻസർ സ്റ്റാലിൻ കെ.ജി, സൈന സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഹിമ പരീദ്, റെഷിദ് തോട്ടുങ്കൽ, അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ, ഭാരവാഹികളായ കെ.എച്ച് നൗഷാദ്, ബാബു കുന്നത്തുശേരി, പ്രിൻസ് എം.ജി, ഉഷ രാജൻ എന്നിവർ സന്നിഹിതരായിരുന്നു.