കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപയിലെത്തി. ഗ്രാമിന് 6,765 രൂപയുമായി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് സ്വർണ വില കുതിച്ചുയർന്നത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് വിവരം.