കൊച്ചി: തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുന്ന ഓഹരി വിപണിയിൽ ഇന്ന്(10/07/2024) കനത്ത ഇടിവ്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 900 പോയിന്‍റാണ് ഇടിഞ്ഞ് 79,600ല്‍ താഴെയെത്തിയത്. നിലവില്‍ 79,803.36 പോയിന്‍റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.
നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 24,279.95 പോയിന്‍റിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. 291 പോയിന്‍റാണ് നിഫ്റ്റി ഇടിഞ്ഞത്. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയാണ് ഏറ്റവുമധികം(5.39%) നഷ്ടം നേരിട്ടത്.
എസ്.യു.വിയായ എസ്.യു.വി 700ന്‍റെ വില കുറച്ചതാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഓഹരിയെ സ്വാധീനിച്ചത്. ആക്‌സിസ് ബാങ്ക്, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയും നഷ്ടം നേരിടുന്നുണ്ട്.
അതേസമയം, മാരുതി സുസുക്കി രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് എന്നതും ലാഭമിടപാടും ആണ് വിപണിയെ സ്വാധീനിക്കുന്നത്.