Timely news thodupuzha

logo

ക്ഷേമപെൻഷൻ; കുടിശിക 2 ഘട്ടങ്ങളായി നൽകി തീർക്കും, തുക വർധിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ്റെ അഞ്ച് ഗഡു കുടിശിക നൽകാനുണ്ട്.

അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 – 2025 സാമ്പത്തിക വർഷം രണ്ട് ഗഡുവും 2025 – 2026 സാമ്പത്തിക വർഷത്തിൽ മൂന്ന് ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെൻഷൻറെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്നു പദ്ധതികൾക്കാണ്.

ശരാശരി 6.80 ലക്ഷം പേർക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. അതേസമയം സംസ്ഥാന സർക്കാരിൻറെ സാമൂഹ്യസുരക്ഷാ പെൻഷൻ്റെ ഗുണഭോക്താക്കൾ 62 ലക്ഷം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *