തിരുവനന്തപുരം: 777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടക്കിയ കെഎസ്ആർടിസിക്ക് കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി. ഈ പൊതുമേഖലാ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടലിൻറെ വക്കിലാണ്. കെ.എസ്.ആർ.ടി.സിക്ക് ദീർഘകാല വായ്പയായി കെ.ടി.ഡി.എഫ്.സി നൽകിയത് സർക്കാർ ഗ്യാരണ്ടിയോട് കൂടി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുകയായിരുന്നു.
നാല് വർഷമായി കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം 525 കോടി രൂപയുടെ നിക്ഷേപമാണ് പൊതുജനങ്ങൾക്ക് തിരികെ നൽകാനുള്ളത്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങൾക്ക് തിരിച്ചുനൽകാൻ കോർപറേഷൻറെ കയ്യിൽ പണമില്ല. ദീർഘകാല വായ്പയിൽ 211 കോടിയോളം രൂപയും ഹ്രസ്വകാല വായ്പയിൽ 566 കോടിയോളം രൂപയും കെ.എസ്.ആർ.ടി.സി തിരിച്ചടയ്ക്കാനുണ്ട്. അതിനാൽ തന്നെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു.