കോതമംഗലം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലേക്ക് കാട്ടാംകുഴി കാരുണ്യസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി വിഭവങ്ങള്‍ എത്തിച്ചു.
ഒറ്റ ദിവസം കൊണ്ട് ഉദാരമതികളില്‍ നിന്ന് സമാഹരിച്ച തുക കൊണ്ട് വാങ്ങിയ വിഭവങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി അര്‍ഹരായവര്‍ക്ക് കൈമാറി.
ദുരിന്ത ഭൂമിയിലേക്ക് പുറപ്പെട്ട ഷാജി വട്ടപ്പാറ, മുഹമ്മദ് മേതല എന്നിവരുൾപ്പെട്ട സംഘത്തെ ഭാരവാഹികളും പ്രവര്‍ത്തകരും ചേർന്ന് യാത്രയയച്ചു. സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ചീഫ് ഇമാം റഫീഖ്അലി നിസാമിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.
സെക്രട്ടറി സലാഹുദ്ദീന്‍, മുഹമ്മദ് ഫൈസല്‍, നൗഫല്‍ കെ.യു, സിയാദ് റ്റി.എ, അന്‍സില്‍ എം.എ, സൈഫുദ്ദീന്‍ കെ.എം, ഹസീബ് കെ.എ, ഇബ്രാഹീം വട്ടപ്പാറ, വി.എം അലിയാര്‍, ഷെമീര്‍ കെ.പി, ഷെരീഫ് കെ.എസ്, മുസമ്മില്‍, അല്‍ത്വാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.