തൊടുപുഴ: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം സംഭാവന നൽകണമെന്ന് എൽ.ഐ.സി. ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി.ഐ.റ്റി.യു) കോട്ടയം ഡിവിഷൻ കൗൺസിൽ യോഗം എല്ലാ എൽഐസി ഏജൻ്റുമാരോടും അഭ്യർത്ഥിച്ചു. നാല് ജില്ലകളിലെ 18 ജനറൽ ബോഡി യോഗങ്ങൾ 6, 7 തീയതികളിൽ ചേരും.
ഓഗസ്റ്റ് 10നകം പൂർത്തീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഏജൻ്റ്സ് ഓർഗനൈസേഷൻ സംഭാവനകൾ അയക്കുന്നത്. ഇത് സംബന്ധിച്ച് ചേർന്ന ഗൂഗിൾ മീറ്റ് വെർച്ച്വൽ യോഗത്തിൽ എൽ ഐ സി എ ഒ ഐ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ചന്ദ്രൻ റിപ്പോർട്ടിംഗ് നടത്തി.
ഡിവിഷണൽ പ്രസിഡന്റ് എസ് സനൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ ലതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി ശോഭന അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സാലി മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് സോണി പി ജോർജ് നന്ദിയും പറഞ്ഞു.