കോതമംഗലം: പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ചുമതലയേറ്റു പോകുന്ന സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരി മുൻ അഡ്മിനിസ്ട്രേറ്റർ റവ. സി. അഭയ എം.എസ്.ജെയ്ക്ക് അനുമോദനവും പ്രൊവിൻഷ്യൽ പ്രോക്യൂറേറ്റർ ആയി ചുമതലയേറ്റ് ഇവിടെ നിന്നും പോകുന്ന അക്കൗണ്ട്സ് വിഭാഗം മുൻ മേധാവി സി. എമിലിയ എം.എസ്.ജെ, പോത്താനിക്കാട് സെന്റ്. തോമസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേറ്റു പോകുന്ന മുൻ അസി. അഡ്മിനിസ്ട്രേറ്റർ അഡ്വ. സി. ഹിമ എം.എസ്.ജെ എന്നിവർക്ക് യാത്രയയപ്പും, സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരിയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേൽക്കുന്ന റവ. സി. ജോസ്മിൻ എം.എസ്.ജെ, അസി. അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേൽക്കുന്ന സി. ഡെറ്റി എം.എസ്.ജെ തുടങ്ങിയവർക്ക് സ്വീകരണവും നൽകി.
കോതമംഗലം എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ആതുര സേവനരംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന സെന്റ്.
ജോസഫ്സ് ഹോസ്പിറ്റലിന്റെ സേവനങ്ങളും ഇടപെടലുകളും കാർഷിക നഗരമായ കോതമംഗലത്തിന് എന്നും അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സി. ജാസ്മിൻ എം.എസ്.ജെ ആമുഖാവതരണം നടത്തി. സെന്റ്. ജോർജ് കത്തീഡ്രൽ വികാരി റവ. ഫാ. തോമസ് ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റവ. സി. അഭയ എം.എസ്.ജെയെ റവ. സി. ജോസ്മിൻ എം.എസ്.ജെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. റോബിൻ ജോർജ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, മെഡിക്കൽ അപ്പോസ്തലേറ്റ് കൗൺസിലറും നഴ്സിംഗ് കോളേജ് പ്രിൻസിപ്പലുമായ സി. റെണിത എം.എസ്.ജെ, ബി.എസ്.സി. എം.എൽ.റ്റി കോളേജ് പ്രിൻസിപ്പാൾ റോമി കെ.എസ്, സ്റ്റാഫ് അംഗങ്ങളായ ഷാലി ആന്റണി, ചിന്നു പി വർക്കി എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ് സ്വാഗതവും ഹോസ്പിറ്റൽ പി.ആർ.ഒ എബി കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി.