മുവാറ്റുപുഴ: വാഴക്കുളം കൊട്ടുപിള്ളിൽ കോംപ്ലക്‌സിൽ സെൻ്റ് മൈക്കിൾ ഡെൻ്റൽ ക്ലിനിക്ക് 15ന് പ്രവർത്തനം തുടങ്ങും. രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്ത എവർഗ്രീൻ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഭദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർന്നഹിക്കും.
സിനിമ സീരിയൽ നടൻ ഷാജൻ ചക്കിയത്ത്, മഞ്ഞളലൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വാഴക്കുളം പൈനാപ്പിൾ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മഞ്ഞള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ജോസ് കൊട്ടുപിള്ളി, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റ് ഏലിയാസ് തോമസ്, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടെറി തോമസ് ഇടത്തൊട്ടി, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് ഫിലിപ്പ് ജോർജ്, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ച് സെക്രട്ടറി ഡോ. ബൈജു പോൾ കുര്യൻ, മുവാറ്റുപുഴ അന്നൂർ ഡെൻ്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജിജു ബേബി ജോർജ്ജ്, ഇന്ത്യൻ ഡെൻ്റ്റൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സിജു എ പൗലോസ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രേഖാ പ്രതാപ്, സി.പി.എം മഞ്ഞള്ളൂർ ബ്രാഞ്ച് സെക്രട്ടറി എം.കെ മധു എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.