മുല്ലപ്പെരിയാർ സമര ജാഥ 15-ന് ഇടുക്കിയിൽ
ഇടുക്കി: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും മുല്ലപ്പെരിയാർ ഡാം കനത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ സമരം സജീവമാക്കാൻ എൻ. സി.പി. ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുല്ലപ്പെരിയാറിൻ്റെ പേരിൽ നടന്ന സമര ങ്ങൾ എങ്ങുമെത്താതെ പോയ സാഹചര്യത്തിലാണ് സമരത്തിന് നേതൃത്വം നൽകാൻ എൻ.സി.പി തീരുമാനിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എൻ.സി.പി. സമരരംഗത്തേക്ക് ഇറങ്ങുന്നത്. തമിഴ്‌നാടിന് വെള്ളം നൽകുന്നതിനോട് ആർക്കും എതിർപ്പില്ല. വെള്ളം തമിഴ്‌നാടിന് സുരക്ഷ കേരളത്തിന് എന്നതാണ് എൻ.സി.പി. മുന്നോട്ട് വെക്കുന്ന ആശ യം. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് ഇടുക്കിയിൽ വാഹന പ്രചരണജാഥ സംഘടിപ്പി ക്കാൻ എൻ.സി.പി. തീരുമാനിച്ചു. എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റ് എൻ.എ. മുഹ മ്മദ് കുട്ടി സമര ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് അഡ്വ: ഷാജി തെങ്ങുംപിള്ളി യുടെ നേതൃത്വത്തിലാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് ഇടുക്കി മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിൽ നിന്നരാംഭിച്ച് പെരു വന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, ചെളിമട, വെള്ളാ രംകുന്ന് വഴി വൈകിട്ട് 6 മണിയ്ക്ക് ചപ്പാത്തിൽ സമാപിക്കുന്ന രീതിയിലാണ് സമരജാഥ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. സിയാദ് പറമ്പിൽ വൈസ് ക്യാപ്റ്റനായും മേഴ്‌സി തോമസ് മാനേജർ ആയും ജാഥയിൽ സംബന്ധിക്കും. പാർട്ടിയുടെ മണ്‌ഡലം, ബ്ലോക്ക്, ജില്ലാ നേതാക്കൾ ജാഥാ അംഗങ്ങളായും പങ്കെടുക്കും.
ഇതേ ആവശ്യം ഉന്നയിച്ച് ഈ മാസം 21-ന് എറണാകുളത്ത് ലാലൻ ടവറിൽ എൻ.സി.പിക്ക് സംസ്ഥാന പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ ഏകദിന ഉപവാസം സംഘടി പ്പിക്കും. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഏകദിന ഉപവാസത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
മുല്ലപ്പെരിയാരിയാർ ഡാമിൻ്റെ ഭീഷണിയിൽ നിന്ന് കേരളത്തെ സംരക്ഷിക്കുക എന്ന ആശയത്തോട് യോജിക്കുന്നവരുടെ ഒപ്പ് ശേഖരണവും ഇവിടെവെച്ച് നടത്തു ന്നതായിരിക്കുമെന്ന് എൻ.എ. മുഹമ്മദ് കുട്ടി അറിയിച്ചു.