Timely news thodupuzha

logo

ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് മുഖ്യമന്ത്രി വാ തുറക്കുന്നതെന്ന് ജോസഫ് വാഴക്കൻ

കുമളി: ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മുഖ്യമന്ത്രി വാ തുറക്കുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം തല ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി – പിണറായി സർക്കാരുകളോടുള്ള ജനങ്ങളുടെ കടുത്ത വിരുദ്ധ വികാരമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണതയാണ് ബി.ജെ.പി. നടപ്പിലാക്കുന്നത്. കുപ്രചരണങ്ങൾ അഴിച്ച് വിടുന്നതിൽ ഒരു കൂട്ടരും തുല്യരാണന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

മിഷൻ 25 വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സിപിഎം തന്നെ അവരുടെ സർക്കാരിനെതിരെ സമര രംഗത്തേയ്ക്ക് ഇറങ്ങേണ്ട സാഹചര്യം വന്നന്നും വാഴയ്ക്കൻ പറഞ്ഞു.
കുമളി വൈ എം.സി എ ഹാളിൽ നടന്ന ഏകദിന ക്യാമ്പിൽ കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി.

ക്യാമ്പിൽ നിയോജക മണ്ഡലത്തിലെ ഡി.സി.സി. ഭാരവാഹികൾ , മണ്ഡലം പ്രസിഡൻറ് മാർ, ബ്ലോക്ക് ഭാരവാഹികൾ, ഡി.സി.സി മെമ്പർമാർ , പോക്ഷക സംഘടനകളുടെ ബ്ലോക്ക് പ്രസിഡൻ്റും മാർ പോക്ഷക സംഘടന സംസ്ഥന, ജില്ലാ ഭാരവാഹികൾ എന്നിവരായിരുന്നു മിഷൻ 25 ക്യാമ്പ് എക്സിക്യൂട്ടീവിലെ പ്രതിനിധികൾ .

സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. എ.ഐസി.സി. അംഗം അഡ്വ. ഇ.എം ആഗസ്തി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എം.എൻ ഗോപി, എ.പി ഉസ്മാൻ, ജോർജ് കുറുംമ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *