തൊടുപുഴ: ഓൺലൈൻ തട്ടിപ്പ് കോടിക്കുളം സ്വദേശിനിനിക്ക് ആറ് ലക്ഷം രൂപ നഷ്ടമായി. ക്രിപ്റ്റോ കറൻസി വാങ്ങലുമായി ബന്ധപ്പെട്ടാണ് പണ നഷ്ടം. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ചു. ഒടുവിൽ ആറു ലക്ഷം രൂപ വരെ എത്തിയപ്പോൾ അക്കൗണ്ടിൽ പണം കാണിക്കുന്നുണ്ടെങ്കിലും പിൻ വലിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കാളിയാർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർ സെൽ ഇടപെട്ട് കൈമാറിയ അക്കൗണ്ടിലെ തുക ഹോൾഡ് ചെയ്തിട്ടുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതായി കാളിയാർ സി.ഐ എച്ച്.എൽ ഹണി പറഞ്ഞു.