കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ. സംസ്ഥാന സമിതിയുടെ തീരുമാനത്തിന് കാക്കാതെ സ്വയം സ്ഥാനമൊഴിയാൻ ഇപി സന്നദ്ധത അറിയിക്കുക ആയിരുന്നുെവന്നാണ് വിവരം.
ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. ബി.ജെ.പി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നാണ് സൂചന. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു.