പി .എസ്.കെ .പ്രവീൺ
കരിമണ്ണൂർ :കപ്പകൃഷി ചെയ്ത സ്ഥലത്തു ബന്തിപ്പൂ വിപ്ലവം . ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി എം .ആർ .ബനീഷും കുടുംബവുമാണ് പൂകൃഷിയിൽ വിജയം നേടിയത് .കഴിഞ്ഞ നാലുവര്ഷത്തോളമായി കപ്പ കൃഷി ചെയ്തിരുന്നു സ്ഥലത്താണ് പൂകൃഷി നടത്തിയത് .കഴിഞ്ഞ വര്ഷം വേനൽ കടുത്തതിനാൽ കപ്പ ഇടുവാൻ കഴിയാത്ത സാഹചര്യത്തിലാണ് വേറിട്ട ഒരു പരീക്ഷണത്തിന് ഒരുങ്ങിയത് .അങ്ങനെയാണ് ബന്തിപ്പൂ കൃഷി എന്ന ആശയം തോന്നിയത് .ഇതേക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഓണ വിപണി ലക്ഷ്യമാക്കി ബെന്തി കൃഷി ചെയ്യുവാൻ താല്പര്യമുള്ള കർഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രോജക്റ്റ് തയ്യാറാക്കിയത് .അതിനു അപേക്ഷ നൽകിയതിനെ തുടർന്ന് കൃഷി ഓഫിസർ മാർഗ നിർദേശം നൽകി .അങ്ങനെ കൃഷിഭവൻ വഴി ബെന്തി തൈ ലഭ്യമാക്കി
കഴിഞ്ഞ ജൂലൈ രണ്ടിനാണ് തൈകൾ നട്ടത് . പൂക്കൾ വിളവെടുപ്പ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എം .ലതീഷ് നിർവഹിച്ചു . അൽഫോൻസാ .കെ .മാത്യു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ ,
കൃഷി ഓഫിസർ അജിമോൻ ,ഗ്രാമ പഞ്ചായത്തു സെക്രട്ടറി കെ .പി .യശോധരൻ ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു തോമസ് ,അസിസ്റ്റന്റ് ഡയറക്ടർ ആഷ്‌ലി മറിയം ജോർജ് ,അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫിസർ ഡി . മാനസ്, ഗ്രാമ പഞ്ചായത്തു അംഗങ്ങൾ ,ശാന്തമ്മ ജോയി ,ശ്രീമോൾ ഷിജു ,രെമ്യ .എൻ .നായർ ,ജിൻസി ഷാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
.