Timely news thodupuzha

logo

റെഡ് ആർമിയുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ

പാലക്കാട്: റെഡ് ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് പി ജയരാജൻ. തന്‍റെ പേരുമായി ബന്ധപെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനം ല‍ക്ഷ‍്യം വച്ച് വലതുപ‍ക്ഷ മാധ‍്യമങ്ങളാണ് വാർത്ത പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

പൊലീസിലെ ഉന്നത ഉദ‍്യോഗസ്ഥർക്കും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റുമായി റെഡ് ആർമി രംഗത്തെത്തിയിരുന്നു.

മുമ്പ് പി.ജെ ആർമിയെന്ന പേരിൽ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആർമിയാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് റെഡ് ആർമിയെ തള്ളി ജയരാജൻ രംഗത്തെത്തിയത്.

ഇക്കാലമത്രയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്‍റെ ബലത്തിൽ മുഖ‍്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ശ്രമിച്ചയാളാണ് പി ശശി.

ഉദ‍്യോഗസ്ഥർക്ക് ഓശാന പാടിയ വർഗ്ഗവഞ്ചകരെ ഇനിയും ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുകയോ പാർട്ടിയിൽ സ്ഥാനം നൽകുകയോ ചെയ്യരുതെന്നായിരുന്നു റെഡ് ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *