ബാംഗ്ലൂർ: സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. യോഗരാജിന്‍റെ ‘മനദ കടലുവെന്ന’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ്(30) മരിച്ചത്. 30 അടി ഉയരത്തിൽ നിന്നും വീഴുകയായിരുന്നു. വ‍്യാഴാഴ്ച്ച ബംഗ്ലൂരുവിലെ വി.ആർ.എൽ അരീനയിലാണ് ചിത്രീകരണം നടന്നത്.
മതിയായ സുരക്ഷ ഏർപ്പെടുത്താതെ സിനിമാ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചാണ് മാദനായക ഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മൂന്നാം പ്രതിയാണ് യോഗരാജ് ഭട്ട്. മാനേജർ സുരഷ് ഉൾപെടെ രണ്ട് പേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.