Timely news thodupuzha

logo

ആർ.എസ്.എസ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അജിത്കുമാർ

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. മുഖമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് ഈ കാര‍്യം വെളിപെടുത്തിയത്. സ്വകാര‍്യ സന്ദർശനമാണെന്നാണ് വിശദീകരണം. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തൃശൂരിൽ കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം പ്രതിപ‍ക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു.

മുഖ‍്യമന്ത്രിയുടെ അറിവോടെയാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.

2023 മെയ് 22ന് പാറമേക്കാവ് വിദ‍്യാ മന്ദിർ സ്കൂളിൽ വച്ച് നടന്ന ആർ.എസ്.എസ് ക‍്യാമ്പിനിടെയായിരുന്നു സന്ദർശനം. സ്വകാര‍്യ സന്ദർശനം എന്നാണ് എ.ഡി.ജി.പി വിശദീകരണം നൽകിയത്. പൂരവുമായി ബന്ധപെട്ട് ഭരണപക്ഷത്ത് നിന്ന് തന്നെ എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്.

Leave a Comment

Your email address will not be published. Required fields are marked *