കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6,680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.