മുതലക്കോടം: തൊടുപുഴ നഗരസഭയിൽ അനുവദിച്ച വെൽനെസ്സ് സെന്റർ(ആരോഗ്യ കേന്ദ്രം) സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ വയോജനങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയിലെ 12ആം വാർഡിൽ റോഡിന് താഴ് വശത്തുള്ള ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെൽനെസ് സെന്റർ തുടങ്ങുവാനാണ് അനുമതി നൽകിയിരിക്കുന്നത്.
റോഡിന്റെ നിരപ്പിൽ നിന്നും താഴ് വശത്ത് നെൽ വയലിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴ് ഭാഗം ശക്തമായ മഴയിൽ വെള്ളം കെട്ടി കിടക്കുന്ന ഭാഗമാണ്. പ്രായമായവർക്ക് താഴ്ന്ന ഭാഗത്തേക്ക് ഇറങ്ങി ചെല്ലുവാൻ ബുദ്ധിമുട്ടാണ്.
നഗരസഭയിലെ 11, 12, 13, 14 വാർഡുകളിലെ നിർദ്ധനരായ വയോജനങ്ങൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്പെടുന്ന രീതിയിൽ ഈ കെട്ടിടത്തിന്റെ റോഡ് നിരപ്പിലോ അനുയോജ്യമായ മറ്റ് കെട്ടിടത്തിലോ കേന്ദ്രം പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് വയോജനങ്ങൾ അഭ്യർത്ഥിച്ചു.