ഇടുക്കി: ഇന്ന് രാവിലെ ഏഴരയോടെ തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ കുളമാവ് മീന്‍മുട്ടിയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. പിക്കപ്പും ബൈയ്ക്കും കൂട്ടിയിടിക്കുക ആയിരുന്നു. നെടുങ്കണ്ടം കൂട്ടാര്‍ പാറയ്ക്കല്‍ ഷാരൂഖാണ്(17) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അമലിനെ(13) പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.