പട്ന: ന്യൂഡൽഹിയിൽ നിന്ന് ഇസ്ലാംപുരിലേക്ക് വരികയായിരുന്ന മഗധ് എക്സ്പ്രസിൻറെ കപ്ലിങ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ രണ്ടായി വേർപെട്ടു. ആർക്കും പരുക്കില്ല. ഗതാഗതം കുറച്ച് സമയം തടസപ്പെട്ടു. ബിഹാറിലെ ബക്സർ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുർ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം.