Timely news thodupuzha

logo

സ്വർണ വില വർധിച്ചു

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വർധന. ഇന്ന്(11/09/2024) പവന് 280 രൂപ ഉയർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6715 രൂപയാണ്. ഈ മാസം ആദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയിലും എത്തി. പിന്നീട് ഒരു വട്ടം കുറഞ്ഞ ശേഷം സെപ്റ്റംബർ എട്ട് മുതൽ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *