മൂലമറ്റo: കാട്ടുപന്നികളെ കൊല്ലാനുള്ള തദ്ദേശ സ്ഥാപന മേധാവികൾക്ക് അധികാരം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് കർഷകരെ ദോഷ കരമായി ബാധിക്കുന്നതിനാൽ ഈ നിയമം സർക്കാർ അടിയന്തിരമായി ഇടപെട്ടു കർഷകർക്ക് അനുകൂലമാകും വിധത്തിൽ കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന് കേരള കോൺഗ്രസ്(എം) അറക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
അതുപോലെ വന്യ മൃഗങ്ങളുടെ അക്രമത്തിനു ഇര യക്കുന്നവർക്കും,വന്യ ജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവർക്കും മതിയായ നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും,വെടിവച്ചുകൊല്ലുന്ന കാട്ടുപന്നികളെ അതാതു സ്ഥലത്തു ലേലം ചെയ്തു ആ തുക അർഹരായ കർഷകർക്ക് നൽകാനുള്ള നിയമ നിർമ്മാണം ഈ നിയമ സഭ സമ്മേളന കാലത്തു നടത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അനാവശ്യ മായ കോടതി വ്യവ ഹാരങ്ങൾ നടത്തുന്ന കപട വന്യ മൃഗ സ്നേഹികളും,പരിസ്ഥിതി വാദികളെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി,അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും യോഗം അവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിബി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം ടോം ജോസ് കുന്നേൽ, സാജു കുന്നേമുറിയിൽ,ജോസ് എടക്കര,അജിൽ പനച്ചിക്കൽ, ബേബി കുഴിഞ്ഞാലിൽ, ക്രിസ്റ്റിൻമാത്യു കൊറ്റനാൽ, ഐസക് കുളത്തിനാൽ, ബിബിൻ കൊല്ലപ്പളളിൽ, റോബിൻ തട്ടാം പറമ്പിൽ, സജി ആട്ടപ്പാട്ട്, അജിത് ചെറുവള്ളാത്ത് എന്നിവർ പ്രസംഗിച്ചു.