ഇടുക്കി: വർഗ്ഗീയ ശക്തികളെ ആശ്രയിച്ച് കൊണ്ടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾ പുറത്തായതോടെ കെ.പി.സി.സി സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം അഗ്നിജ്വാല പ്രതിഷേധമൊരുക്കി കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റി നേതൃത്വം. പ്രതിഷേധ സൂചകമായി നടത്തിയ പന്തം കൊളുത്തി സമരം ഡി.സി.സി ജനറൽ സെക്രട്ടറി ആർ ഗണേശൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി.
എൽ.ഡി.എഫിന്റെ വർഗ്ഗീയ ശക്തികളെ ആശ്രയിക്കുന്ന നയങ്ങൾക്കെതിരെ വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം
