Timely news thodupuzha

logo

കോടിക്കുളം കൃഷിഭവനിൽ ഓണവിപണി ആരംഭിച്ചു

തൊടുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന ഓണ സമൃദ്ധി – ഓണ വിപണി കോടിക്കുളം ഗ്രാമപഞ്ചായത്ത് – കൃഷിഭവന്റെയും, നെടുമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ വണ്ടമറ്റത്ത് ആരംഭിച്ചു. ഇന്ന് മുതൽ 14 വരെയാണ് വിപണി. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ടി.വി നെടുമറ്റം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വച്ച് നിർവ്വഹിച്ചു.

കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരും കാർഷിക വികസന സമിതി അംഗങ്ങളും മറ്റ് ജനപ്രതിനിധികളും കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓണ വിപണിയിൽ വിഷരഹിത നാടൻ പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാണ്.

കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതു വിപണി വിലയേക്കാൾ 10% അധികം വില നൽകുകയും ഉപഭോക്താക്കൾക്ക് പൊതു വിപണി വിലയേക്കാൾ 30% കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യുന്നതായി കൃഷി ഓഫീസർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *