Timely news thodupuzha

logo

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആൺകുട്ടിയും വീടിനകത്ത് ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

എടക്കര: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തി്കകടി ആദിവാസി നഗറിലെ ശ്യാംജിൽ(17) കരുളായി കൊയപ്പാൻ വളവിലെ ഗോപിക(15) എന്നിവരെയാണ് മരിച്ച നിലയിൽ കണണ്ടെത്തിയത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിൻറെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടക്കര സിഐ എൻ.ബി.ഷൈജുവിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.

Leave a Comment

Your email address will not be published. Required fields are marked *