കോട്ടയം: ഇൻഡിഗോ വിമാന കമ്പനിയോടുള്ള ബഹിഷ്ക്കരണം അവസാനിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിക്ക് പോവാനാണ് ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറിയത്. വ്യാഴാഴ്ച രാത്രി കരുപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ഡൽഹിക്ക് പുറപ്പെട്ടത്.
2022ൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട സംഭവത്തിൽ ഇ.പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ജയരാജൻ ബഹിഷ്ക്കരിച്ചത്.