തൊടുപുഴ: ഇടവെട്ടി പ്രണവം ലൈബ്രറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ഓണാഘോഷം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, വിവിധ കലാകായിക മത്സരങ്ങൾ, വടംവലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, വൈസ് പ്രസിഡണ്ട് ലത്തീഫ് മുഹമ്മദ്, മെമ്പർമാരായ സുജാത ശിവൻ നായർ, ഷീജ നൗഷാദ്, അസീസ് ഇല്ലിക്കൽ, ജയകൃഷ്ണൻ പുതിയടത്ത്, എം.കെ നാരായണ മേനോൻ, എന്നിവർ സംസാരിച്ചു. മികച്ച വില്ലേജ് ഓഫീസർക്കുള്ള ജില്ലാതല അവാർഡ് നേടിയ കെ.എം അബൂബക്കറിനെയും ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ആദരിച്ചു. യോഗത്തിൽ സെക്രട്ടറി പി.എൻ സുധീർ സ്വാഗതവും ഉമ്മർ കരീം കൃതജ്ഞയും രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ ഡ്രീംസിന്റെ ട്രാക്ക് ഗാനമേളയും കോമഡി ഷോയും നടത്തി.