Timely news thodupuzha

logo

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്(17/09/2024) 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,920 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസാമാദ്യം പവന്‍ വില 53,760 രൂപയിൽ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. സെപ്റ്റംബർ 13ന് ഒറ്റയടിക്ക് 1000 രൂപയോളം വര്‍ധയുണ്ടായി. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വര്‍ധിച്ച ശേഷം ഇന്നാണ് വില താഴ്ന്നത്.

Leave a Comment

Your email address will not be published. Required fields are marked *