Timely news thodupuzha

logo

വയനാട് ദുരിതാശ്വാസ ഫണ്ട്: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ജോഷി കന്യാകുഴിയുടെ നേതൃത്വത്തിൽ പഴയവിടുതിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കെ.പി.സി.സി മെമ്പർ ആർ ബാലൻപിള്ള, ബ്ലോക്ക് പ്രസിഡൻ്റ് എം.പി ജോസ്, ഡി.സി.സി മെമ്പർ ലിജോ മുണ്ടപ്ലാക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിനി മൂലൻകുഴിയിൽ, ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ പ്രിൻസ് തോമസ്, മിനി ബേബി, ഡി.കെ.റ്റി.എഫ് മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ പുളിക്കൽ, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡൻ്റ് അജി കാട്ടുമനക്കൽ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് കലയത്തോലിൽ, കെ.കെ രാജൻ, സ്റ്റാലിൻ മാർക്കോസ്, രവി ഈട്ടിക്കൽ എന്നിവർ നേതൃത്യം നൽകി.

Leave a Comment

Your email address will not be published. Required fields are marked *