Timely news thodupuzha

logo

സ്പെഷ്യൽ ട്രെയിൻ ഇല്ല, കൊച്ചുവേളി – താംബരം ട്രെയിൻ നിർത്തി

ചെന്നൈ: പൂജ അവധിയോടനുബന്ധിച്ച് നാട്ടിലെത്താൻ തയാറെടുക്കുന്നവർക്ക് വൻ തിരിച്ചടി. ട്രെയിനുകളെല്ലാം നേരത്തെ തന്നെ ഫുള്ളായതോടെ നാട്ടിലെത്താൻ മാർഗമില്ലാതായിരിക്കുകയാണ്.

സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണമെന്ന ആവശ്യം ദക്ഷിണ റെയിൽവേ ഇത് വരെ പരിഗണിച്ചിട്ടില്ലെന്നതും തിരിച്ചടിയാണ്. ഓണക്കാലത്തും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു.

അന്ന് ഓണത്തിന് തലേ ദിവസം മാത്രമാണ് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിച്ചത്. അത്തരം പ്രതിസന്ധിയുണ്ടാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.

അതിനിടെ, നഷ്ടക്കണക്കിൻറെ പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷൽ ട്രെയിൻ നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം മലയാളികൾക്ക് തിരിച്ചടിയായി.

നിലവിൽ‌ 10 ആം തീയതി മുതൽ ടിക്കറ്റില്ലെന്നതാണ് സ്ഥിതി. എല്ലാ ട്രെയിനുകളിലും 10 മുതലുള്ള ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റും ആർഎസിയുമാണ്. സ്പെഷ്യൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാക്കി മലയാളികളടക്കമുള്ളവർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *