തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തൃശൂർ പൂരം കലക്കിയതിലുള്ള റിപ്പോർട്ട് എ.ഡി.ജി.പിക്കെതിരാണ് എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപള്ളി മാധ‍്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടത് മഹാപാപമൊന്നുമല്ല. സംഘപരിവാറുകാരും മനുഷ‍്യരല്ലെയെന്നും അവരെ തീണ്ടാനും തൊടാനും പാടില്ലെയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
എ.ഡി.ജി.പിക്കെതിരായുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ മുഖ‍്യമന്ത്രി നടപടിയെടുത്തിരിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നയാളാണ് താനെന്നും അതിനേ വേണ്ടി ഒന്നോ രണ്ടോ ദിവസങ്ങൾകൂടി കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.